UNA caritas unit മീറ്റിങ് 01.09.2024 ഞായറാഴ്ച 3:30 ന് തെളളകം വ്യാപാര ഭവൻ ഹാളിൽ നടന്നു.

Published on : Sept. 3, 2024, 1:59 p.m. | Updated on : Sept. 3, 2024, 1:59 p.m. Tags : UNA unit meetings |
UNA caritas unit മീറ്റിങ് 01.09.2024 ഞായറാഴ്ച 3:30 ന് തെളളകം വ്യാപാര ഭവൻ ഹാളിൽ നടന്നു.
യൂണിറ്റ് അംഗങ്ങളായിട്ടുള്ള നഴ്സിംഗ് ,നഴ്സിംഗ് ഇതര വിഭാഗങ്ങളിൽ നിന്നുമായി നിരവധി ജീവനക്കാർ പങ്കെടുത്തു...
UNA സംസ്ഥാന പ്രസിഡന്റ്‌ ഷോബി ജോസഫ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. കാരിത്താസ് യൂണിറ്റ് പ്രസിഡണ്ട് അൻസു ജോസഫ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ യൂണിറ്റ് സെക്രട്ടറി അനീഷ്‌ K S സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ശ്രീ : ജോഷി. UNA സംസ്ഥാന വൈസ് പ്രസിഡന്റ് എബിച്ചൻ UNA സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോൺ മുക്കത്ത്, ജില്ലാ ട്രെഷറർ ദീപു പറപ്പാട്ട് ,ജില്ലാ കമ്മിറ്റി അംഗം ശ്രീ : സുബിൻ , എന്നിവർ ആശംസകളും നേർന്നു.
മാർസ്ലീവാ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ : സിനോയ് മാർസ്ലീവായിൽ CNO നടത്തുന്ന പ്രതികാര നടപടികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് പിന്തുണ
നൽകണം എന്ന് അഭ്യർത്ഥിച്ചു .
തുടർന്ന് കാരിത്താസ് യൂണിറ്റ് മുൻ വൈസ്പ്രസിഡന്റ ശ്രീ: മാത്യു ജേക്കബ് രാജിവെച്ച സ്ഥാനത്തേക്ക് പുതിയ വൈസ് പ്രസിഡന്റ്‌ ആയി ശ്രീമതി രശ്മി V R നെ തിരഞ്ഞെടുത്തു. ജോയിൻ ട്രഷററായി ശ്രീ ശ്രീകാന്തിനെ നിയമിച്ചു..
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി
ആദിത്യ സജീവ് , റോസമ്മ ആന്റണി , ഷിഫ്ന , ബിന്ദു എം ജി , റിൻസി , ആൻസി കുര്യൻ , അജിമോൾ , ഹണി , അനീഷ , ജിതിൻ , റിനി എന്നിവരെയും തിരഞ്ഞെടുത്തു.